കൊച്ചി നാവിക സേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ട് നാവികര്‍ മരിച്ചു.
ഹെലികോപ്ടര്‍ ഹാങ്ങറിന്റെ വാതില്‍ ഉദ്യോഗസ്ഥരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ അജിത്ത്, നവീന്‍ എന്നിവരാണ് മരിച്ചത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായത്. ദക്ഷിണ നാവിക സേനാ ആസ്ഥാനത്തെ ഹെലികോപ്ടര്‍ പാര്‍ക്കിംഗ് സ്ഥലമായ ഹാങ്ങറിന്റെ വാതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
നവീകരണ പ്രവൃത്തികള്‍ നടക്കുകയായിരുന്ന ഇതിലൂടെ നാവികരായ അജിത്തും നവീനും കടന്നു പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി ഹാങ്ങറിന്റെ വാതില്‍ ഇവരുടെ ദേഹത്തേക്ക് വീണത്. 10 മീറ്റര്‍ നീളവും 4 മീറ്റര്‍ വീതിയുമുള്ള ഇരുമ്പു വാതില്‍ ദേഹത്ത് വീണതോടെ ഗുരുതരമായി ഇരുവര്‍ക്കും പരിക്കേറ്റു.
ഉടന്‍തന്നെ ഇരുവരെയും നാവിക സേനാ ആസ്ഥാനത്തിനകത്തെ കചട സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചീഫ് പെറ്റി ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരാണ് അജിത്തും നവീനും. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
അതേ സമയം, സംഭവത്തക്കുറിച്ച് അന്വേഷണം നടത്തുമെന്ന് നാവിക സേനാധികൃര്‍ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.