അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന് വ്യാജ പ്രചാരണം; ഋഷിരാജിന്റെ നിര്‍ദ്ദേശത്തില്‍ കേസെടുത്ത് പൊലീസ്; സംഘിപേജുകള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ബിജെപി-ആര്‍എസ്എസ് പിന്തുണയോടെ നടന്ന അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായി സംഘി പേജുകളില്‍ വ്യാജ പ്രചാരണം. സംഭവത്തില്‍ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഋഷിരാജ് സിംഗ് തന്നെയാണ് വ്യാജ പ്രചരണത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂല പേജുകളിലാണ് പരിപാടിയില്‍ ഋഷിരാജ് സിംഗ് പങ്കെടുത്തെന്ന പ്രചരണം നടക്കുന്നത്. ഈ പേജുകളും പൊലീസ് നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News