ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട യുവാവിന്റെ ജനനേന്ദ്രിയം 30കാരി മുറിച്ചുമാറ്റി; സഹികെട്ടാണ് കൃത്യം ചെയ്തതെന്ന് യുവതി; യുവാവിന്റെ നില അതീവ ഗുരുതരം

മുംബൈ: ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നാവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചുമാറ്റി.

സംഭവത്തില്‍ മുപ്പതുകാരിയെ യുവതിയെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ താനെയില്‍ ചൊവ്വാഴ്ചയാണ് സംഭവം

പൊലീസ് പറയുന്നത് ഇങ്ങനെ:

ശല്യം തുടര്‍ന്നതോടെ, ചൊവ്വാഴ്ച യുവാവിനെ നന്ദിവാലി റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് യുവതി വിളിച്ചുവരുത്തി.

ഇവിടെ വച്ച് യുവതിയുടെ സുഹൃത്തുക്കളായ മുകേഷും തേജസും ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. തുടര്‍ന്ന് യുവതി തന്റെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റുകയായിരുന്നു.

യുവാവിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവതിയും കൂട്ടരും സ്ഥലം വിട്ടിരുന്നു.

അതേസമയം, യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സഹികെട്ടാണ് താന്‍ കൃത്യം ചെയ്തതെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി. മൂവരെയും പൊലീസ് കസ്റ്റഡിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News