സെന്‍കുമാറിന് സെന്‍സിബിള്‍ മറുപടിയുമായി സോഷ്യല്‍ മീഡിയ; സംഘപരിവാര്‍ പ്രചാരണങ്ങളെ ഏറ്റുപിടിച്ച സെന്‍കുമാറിന്‍റെ വായടപ്പിച്ച കുറിപ്പ്

സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളെ അതേപടി വിശ്വാസിച്ച് ചാനല്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ച മുന്‍ ഡിജിപി സെന്‍കുമാറിന്‍റെ വായടപ്പിച്ച് സോഷ്യല്‍ മീഡിയ കുറിപ്പുകളും തെളിവുകളും വ്യാപക ചര്‍ച്ചയാവുന്നു.

ഇന്നലെ ഒരു സ്വകാര്യ ചാനലിന്‍റെ പ്രൈെ ടൈം ചര്‍ച്ചക്കിടെയാണ് സെന്‍കുമാര്‍ ചൈന സര്‍ക്കാറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തിവിട്ട് ചര്‍ച്ചയില്‍ പങ്കെടുത്തത്.

കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ചൈനയില്‍ മുസ്ലീം പള്ളികള്‍ക്ക് പച്ച നിറം നല്‍കുന്നതില്‍ സര്‍ക്കാര്‍ വിലക്കുണ്ടെന്നും കൃസ്ത്യന്‍ പള്ളികളില്‍ കുരിശ് സ്ഥാപിക്കാന്‍ ക‍ഴിയില്ലെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ ആരോപണം.

സംഘപരിവാര്‍ വ്യാജപ്രചാരണങ്ങളുടെ പ്രചാരകനായി സെന്‍ർകുമാര്‍ മാറരുതെന്ന് സെന്‍കുമാറിന്‍റെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് സിപിഐഎം പ്രതിനിധിയായി പങ്കെടുത്ത എഎ റഹീം ചര്‍ച്ചയില്‍ പ്രതികരിച്ചു.

ഇതിന് പിന്നാലെ നിരവധി കുറിപ്പുകള്‍ ചൈനയിലെ പള്ളികളുടെ ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെയായി പ്രചരിക്കുകയുണ്ടായി ചിലര്‍ ചൈനയിലെ സുഹൃത്തുക്കളുടേയും ജോലിചെയ്യുന്നവരുടേയും അനുഭവങ്ങള്‍ തുറന്നെ‍ഴുതി.

എന്നാല്‍ ഇതില്‍ എവിടെയും സംഘപരിവാര്‍ വാദങ്ങളെ ശരിവയ്ക്കുന്നതോ ചൈനീസ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതോ ആയ പ്രതികരണങ്ങള്‍ ഉണ്ടായില്ല.

ചര്‍ച്ചയിലുടനീളം സംഘപരിവാര്‍ വക്താവിനെ പോലെ പങ്കെടുത്ത സെന്‍കുമാര്‍ ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിലും പങ്കെടുത്തു.

സഫാരി ചാനലില്‍ സംവിധായകന്‍ ലാല്‍ജോസ് പങ്കെടുത്ത ‘ആ യാത്രയില്‍’ എന്ന പരിപാടിയുടെ വീഡിയോ ക്ലിപ്പും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

ചൈനയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങില്‍ പോയ അനുഭവം ലാല്‍ജോസ് വ്യക്തമായി പറയുന്നുണ്ട്.

ചൈനയില്‍ ജാതിയും മതവുമൊന്നുമില്ല എന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അവിടെ ചെന്നപ്പോള്‍ ആ ധാരണമാറിയെന്നും ലാല്‍ജോസ് പറയുന്നു.

ഹലാല്‍ എന്ന് ബോര്‍ഡ് വെച്ച ഭക്ഷണസാലകള്‍ കണ്ടതും കാഷ്‌ഗറിലുള്ള ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമായ ഈദ് കാഹ് പള്ളിയില്‍ പോയതും ലാല്‍ജോസ് വിവരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News