ഭേദഗതി ചെയ്ത മുത്തലാഖ് ബില്‍ ലോക്സഭ പാസാക്കി. 11 നെതിരെ 245 വോട്ടുകൾക്കാണ് ബില്‍ പാസായത്. ബിൽ ഇപ്പോള്‍ പരിഗണിക്കരുതെന്നും കൂടുതല്‍ പഠനത്തിനായി സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം തള്ളിയാണ് ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തത്.
മറ്റ് മതങ്ങളില്‍ വിവാഹ മോചനം സിവില്‍ പ്രശ്‌നമാണെന്നിരിക്കെ ഇസ്ലാം മതത്തില്‍ മാത്രം വിഷയമെങ്ങനെ ക്രിമിനല്‍ കുറ്റമാകുമെന്ന് ബില്‍ പാസാക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യത്തെ വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദിച്ചു.
വോട്ടെടുപ്പിലൂടെയാണ് ബില്‍ പാസാക്കിയത്. ബില്ല് പാസാക്കാന്‍ സഹകരിക്കണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ച എഐഎഡിഎംകെ, ബിജെഡി, എന്നീ പാര്‍ട്ടികളും ബില്ലിനെ എതിര്‍ത്തു. അടുത്തയാഴ്ച ബില്‍ രാജ്യസഭയിലെത്തും.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇപ്പോള്‍ പരിഗണിക്കരുത്, പകരം കൂടുതല്‍ പഠനത്തിനായി സെലക്ട് കമ്മിറ്റിക്ക് വിടണം.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഒറ്റക്കെട്ടായുള്ള ഈ ആവശ്യം നിരാകരിച്ചാണ് ഭേദഗതികളോടെ അവതരിപ്പിച്ച ബില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയെടുത്തത്.
ബില്ലിന്‍മേല്‍ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ ഓരോന്നും വോട്ടിനിട്ട് തള്ളി. സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യം തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വോട്ടെടുപ്പിന് നില്‍ക്കാതെ വാക്ക് ഔട്ട് നടത്തുകയായിരുന്നു.
മറ്റ് മതങ്ങളില്‍ വിവാഹ മോചനം സിവില്‍ പ്രശ്‌നമാണ്. എന്നാല്‍ ഇസ്ലാമില്‍ ഇത് ക്രിമിനല്‍ കുറ്റമാക്കാനാണ് ശ്രമം. ഇതിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയതാല്‍പര്യമാണെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍.
സംരക്ഷിക്കാനാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.
3 വര്‍ഷം തടവും പിഴയുമാണ് മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജില്ലാ ജഡ്ജിന് ജാമ്യം അനുവദിക്കാം,പരാതി നല്‍കാന്‍ ഭാര്യയ്ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രം അനുമതി, ഭാര്യയും ഭര്‍ത്താവും ഒത്തുതീര്‍പ്പിലെത്തിയാല്‍ പരാതി പിന്‍വലിക്കാം എന്നിവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍.
ബില്‍ പാസാക്കാന്‍ മുന്‍പ് കേന്ദ്രസര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച ബിജെഡി, എഐഎഡിഎംകെ എന്നീ പാര്‍ട്ടികളും ഇത്തവണ ബില്ലിനെ എതിര്‍ത്തു.അടുത്തയാഴ്ച ബില്‍ രാജ്യസഭയില്‍ എത്തും.
ലോക്‌സഭ കടന്നെങ്കിലും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്ല് പാസാക്കുക കേന്ദ്രസര്‍ക്കാരിന് എളുപ്പമാകില്ല.

Get real time update about this post categories directly on your device, subscribe now.