കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.പി സുരേഷ്.

ഭരണഘടന നല്‍കുന്ന മൗലികവകാശങ്ങളുടെ ലംഘനമാണ് വിധിയെന്നും,അന്താരാഷ്ട്ര ബാലവകാശ ഉടമ്പടിയിലെ 12 മുതല്‍ 15 വരെയുളള അനുഛേദങ്ങള്‍ പ്രകാരം ഈ വിധി നിലനിള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുട്ടികള്‍ക്ക് സ്വതന്ത്രമായ അഭിപ്രായം പ്രകടനത്തിന് സ്വാതന്ത്യമുണ്ടെന്ന് ഉടമ്പടിയില്‍ പറയുന്നതായും വിധി പുറപ്പെടുവിക്കും മുന്‍പ് ബാലവകാശകമ്മീഷനെ കേള്‍ക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. പിസുരേഷ് വാര്‍ത്താസമ്മേളനത്തില്‍അഭിപ്രായപ്പെട്ടു.

രക്ഷിതാക്കള്‍ക്കും,സ്റ്റേറ്റിനും കുട്ടികള്‍ക്ക് ദിശാബോധം നല്‍കാനുളള ഉത്തരവാദിത്വം ഉളളതായി അന്തരാഷ്ട്ര ഉടമ്പടിയില്‍ പറയുന്നുണ്ടെന്നും,അതിനാല്‍ തന്നെ വിധി നിയമപരമായി നിലനിള്‍ക്കില്ലെന്നും വിധിക്കെതിരെ സുപ്രീംകോടതിയെ സമീപ്പിക്കുമെന്നും അഡ്വ .സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി