സംസ്ഥാനത്തെ ആദ്യ ഭൂഗർഭ ശ്മശാനത്തിന് കോഴിക്കോട് ഉള്ള്യേരിയിൽ തറക്കല്ലിട്ടു

മരണാനന്തരം ആദരപൂർവ്വം സംസ്ക്കരിക്കാനുള്ള ചുറ്റുപാട് എല്ലാവർക്കും ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കേരളത്തിലെ ആദ്യ ഭൂഗർഭ ശ്മശാനം, പ്രശാന്തി ഗാർഡൻസ് മോഡൽ ക്രിമറ്റോറിയം എന്ന പേരിലാണ് യാഥാർത്ഥ്യമാവുക.

കോഴിക്കോട് ഉള്ള്യേരി പഞ്ചായത്തിലെ കാരക്കാട്ടുകുന്നിൽ മല തുരന്ന് 8240 ചതുരശ്ര അടിയിൽ 3.40 കോടി രൂപ ചെലവഴിച്ചാണ് മാതൃകാ ശ്മശാനം നിർമ്മിക്കുന്നത്.

ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. പദ്ധതിയുടെ തറക്കല്ലിടൽ ഉള്ള്യേരിയിൽ നടന്ന ചടങ്ങിൽ മന്ത്രി എ സി മൊയ്തീൻ നിർവ്വഹിച്ചു.

ആർക്കിടെക്ട് വിനോദ് സിറിയക്കാണ് ഭൂഗർഭ ശ്മശാനം രൂപകൽപ്പന ചെയ്തത്. മരണാനന്തരം ആദരപൂർവ്വം സംസ്ക്കരിക്കാനുള്ള ചുറ്റുപാട് എല്ലാവർക്കും ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മാലിന്യ പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പൊതു ശ്മശാനത്തെ സാമൂഹ്യ പദവിയുള്ള പൊതു സ്ഥാപനമായി ഉയർത്തും. ഒരേ സമയം രണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയുന്ന ഗ്യാസ് ക്രിമറ്റോറിയമാണ് പ്രശാന്തി ഗാർഡൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here