ഫ്ളക്സ് അടിച്ച് നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് കടയുടമയെ മര്‍ദ്ദിക്കുന്ന ദുശ്യങ്ങള്‍ പുറത്ത്

ഫ്ളക്സ് അടിച്ച് നല്‍കാത്തതിന് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് കടയുടമയെ മര്‍ദ്ദിക്കുന്ന ദുശ്യങ്ങള്‍ പുറത്ത്. കവടിയാര്‍ ആസ്ഥാനമായ പ്രിന്‍റ് വേള്‍ഡ് എന്ന സ്ഥാപനത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ അക്രമണം.

ഒരു ലക്ഷം രൂപയുടെ കുടിശിഖ ഉളളതിനാല്‍ ഫ്ലക്സ് അടിച്ച് നല്‍കാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.

എന്നാല്‍ കരാര്‍ ഏറ്റെടുത്ത ശേഷം ജോലി ചെയ്യാതിരുന്നതിലുളള മാനസിക വിഷമം മൂലമാണ് ഇത്തരത്തില്‍ പെരുമാറാന്‍ ഉണ്ടായ കാരണമെന്ന് ശരത്ചന്ദ്ര പ്രസാദ് പ്രതികരിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്ഥാപന ഉടമ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News