കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധമായി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സമൂഹ ചിത്ര രചന

ജാതിയുടെയും മതത്തിന്റെയും ലിംഗ വിവേചനത്തിന്റെയും പേരിൽ കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധമായി ചിത്രകാരന്മാരുടെ കൂട്ടായ്മ.

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ പ്രചരണാർത്ഥം കണ്ണൂരിൽ സമൂഹ ചിത്ര രചന സംഘടിപ്പിച്ചു.കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന ചിത്ര രചനയിൽ മുപ്പതോളം കലാകാരൻമാർ പങ്കെടുത്തു.

ജനുവരി ഒന്നിന് കേരളത്തിലെ വനിതകൾ പ്രതിരോധത്തിന്റെ വൻ മതിൽ തീർക്കാൻ ഒരുങ്ങുമ്പോൾ പിന്തുണയുമായി അണി നിരക്കുകയാണ് നാനാ വിഭാഗം ജനങ്ങൾ.

കേരളത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാൻ ഒരു വിഭാഗം ശ്രമിക്കുമ്പോൾ കയ്യും കെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കണ്ണൂരിലെ ചിത്രകാരന്മാരും ചിത്രകാരികളും.

വനിതാ മതിലിന് പിന്തുണയുമായി കണ്ണൂരിൽ സംഘടിപ്പിച്ച സമൂഹ ചിത്ര രചന സ്ത്രീ മുന്നേറ്റങ്ങളുടെ അടയാളപ്പെടുത്തൽ കൂടിയായി.

ചിത്രകാരൻ എബി എൻ ജോസഫ് കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന സമൂഹ ചിത്ര രചന ഉദ്ഘാടനം ചെയ്തു.

പത്താം ക്ലാസ് വിദ്യാർത്ഥി ഫിദൽ ഉൾപ്പെടെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന മുപ്പതോളം പേർ ചിത്രം വരച്ച് വനിതാ മതിലിന് പിന്തുണ അറിയിച്ചു

ജില്ലാ കലക്റ്റർ മീർ മുഹമ്മദ് അലി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്,മേയർ ഇ പി ലത,ചലച്ചിത്ര സംവിധായകൻ ടി ദീപേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.വനിതാ മതിൽ വൻ വിജയമാക്കി മാറ്റുമെന്ന് സമൂഹ ചിത്ര രചനയിൽ പങ്കെടുത്തവർ പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel