വിക്കുള്ള വക്കീലായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ കാണാം

ബി. ഉണ്ണികൃഷ്ണനന്റെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

ബാലകൃഷ്ണന്‍ എന്ന വിക്കുള്ള വക്കീലായിട്ടാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. മമ്ത മോഹന്‍ദാസും പ്രിയ ആനന്ദുമാണ് നായികമാര്‍.

അഖില്‍ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങും നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്.

ബാഹുബലി ഫെയിം പ്രഭാകറും ചിത്രത്തില്‍ ഒരു മുഖ്യ വേഷത്തിലെത്തുന്നു. വയകോം18 മോഷന്‍ പിക്ചേര്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News