പേട്ടയുടെ ട്രെയിലര്‍ എത്തി; ആരാധകരെ ഹരംകൊള്ളിച്ച് മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രം പേട്ടയുടെ ട്രെയിലര്‍ എത്തി. ട്രെയിലറിലെ മാസ് ഡയലോഗുകളും സംഘട്ടനരംഗങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

കാര്‍ത്തിക സുബ്ബരാജ് ഒരുക്കുന്ന ചിത്രം പേട്ടയില്‍ വിജയ് സേതുപതി, ശശികുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ, സിമ്രണ്‍, ബോബി സിംഹ തുടങ്ങിയ താരനിരയാണ് അണിനിരക്കുന്നത്.

പീറ്റര്‍ ഹെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്ന സംഘട്ടനരംഗങ്ങളും അനിരുദ്ധിന്റെ സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

ഒരിടവേളയ്ക്കു ശേഷം വളരെ കളര്‍ഫുള്‍ ലുക്കിലെത്തുന്ന രജനികാന്ത് കാളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു കൂള്‍ ലുക്കിലാണ് രജനികാന്ത് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News