മലപ്പുറം: മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ നിന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി വിട്ടുനിന്നത് വിവാദത്തില്‍. ലീഗ് മുസ്ലിം സമുദായത്തോട് കാണിച്ച വഞ്ചനയാണിതെന്ന് ഐഎന്‍എല്‍ ആരോപിച്ചു.

മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന്റെ നാവായി നില കൊള്ളേണ്ടിയിരുന്ന മുസ്ലിം ലീഗില്‍ പികെ കുഞ്ഞാലിക്കുട്ടി ലോക് സഭയില്‍പോലും ഹാജരാകിരുന്നതാണ് പുതിയ വിവാദത്തിന് വഴി തെളിച്ചിരിക്കുന്നത്.

ബിജെപി ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ബില്ല് ഉപയോഗപ്പെടുത്തുന്നതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ ആരോപണം ഉന്നയിച്ചിരുന്നത്.

ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി ബില്ല് ചര്‍ച്ചാ വേളയില്‍ ശക്തമായ വാദമുഖങ്ങളുന്നയിച്ച് പ്രതി പക്ഷത്തിന് കരുത്താരകേണ്ടതായിരുന്നു.

എന്നാല്‍, നിര്‍ണായക വേളയില്‍ ചര്‍ച്ചയില്‍നിന്ന വിട്ടുനിന്നത് ഒരേസമയം കോണ്‍ഗ്രസിനെയും ലീഗിനെയും പ്രതിരോധത്തിലാക്കി. സ്വകാര്യചടങ്ങൂമായി ബന്ധപ്പെട്ട് മലപ്പുറത്തായിരുന്നുവെന്നായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദാകരണം.

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്ന് ലീഗ് വിട്ടുനിന്നത് വലിയ വിവാദമായിയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനുള്ള ശ്രമത്തിനിടെ ലീഗിലെ പുതിയ വിവാദം യുഡിഎഫിലും യുപിഎയിലും ച്ചയായിക്കഴിഞ്ഞു