ആ സിനിമ കണ്ട് മമ്മൂട്ടി എന്നെ വിളിച്ചു; ടോവിനോ തോമസ്

കൊച്ചി: മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രമാണ് യുവതാരം ടോവിനോയുടെ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം. ചിത്രം കണ്ട് മമ്മൂക്ക തന്നെ വിളിച്ചതിന്റെ സന്തോഷത്തിലാണ് ടോവിനോ.

അദ്ദേഹം സിനിമ കണ്ട് അഭിനന്ദിക്കാനായി വിളിപ്പിച്ചതാണ്. സത്യത്തില്‍ അദ്ദേഹത്തിന് അത് ചെയ്യേണ്ട കാര്യമില്ലായിരുന്നു. എന്നിട്ടും അദ്ദേഹം വിളിച്ചത് വലിയൊരു സന്തോഷം തന്നെയാണ്.

പുതുമുഖമെന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയൊരംഗീകാരം കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മായാനദി കണ്ട മോഹന്‍ലാല്‍ നിര്‍മ്മാതാവിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ടോവിനോ നന്നായി ചെയ്തിരുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News