കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷയടക്കമുള്ള കടുത്ത ശിക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച പോക്‌സോ നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയുക, പ്രായപൂര്‍ത്തിയാകാന്‍ കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവയ്ക്കുന്നത് തടയുക എന്നിവ ലക്ഷ്യംവച്ചുള്ള ഭേദഗതികളും നിയമത്തില്‍ കൊണ്ടുവന്നിട്ടുണ്ട്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ നശിപ്പിക്കാത്തവര്‍ക്കും,ഇത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കും വന്‍ തുക പിഴ ചുമത്താനും പുതിയ നിയമത്തില്‍ നിര്‍ദേശം ഉണ്ട്. 2012 ലെ പോക്‌സോ നിയമത്തിലെ 4,5,6, വകുപ്പുകളാണ് ഭേദഗതി ചെയ്തത്.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത് സംബന്ധിച്ച കേന്ദ്രമന്ത്രിസഭ തീരുമാനം പ്രഖ്യാപിച്ചത്. ബാലപീഡനം, അതിന് ലഭിക്കുന്ന ശിക്ഷ എന്നീ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ലക്ഷ്യമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതികള്‍ കൊണ്ട് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here