സ്‌കൂളില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ നഗ്‌നരാക്കി നടത്തി; കുരുന്നുകളോട് അധികൃതര്‍ ചെയ്ത കണ്ണില്ലാത്ത ക്രൂരത ഇങ്ങനെ

വിജയവാഡ: സ്‌കൂളില്‍ വൈകിയെത്തിയതിന് വിദ്യാര്‍ത്ഥികളെ നഗ്‌നരാക്കി നടത്തി സ്‌കൂള്‍ അധികൃതര്‍. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ചൈതന്യ ഭാരതി സ്‌കൂളിലാണ് അധികൃതരുടെ ക്രൂരത.

ബുധനാഴ്ച രാവിലെയാണ് മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികളെ അധികൃതര്‍ നഗ്‌നരാക്കി നടത്തിയത്. സംഭവത്തില്‍ ഉത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പൊലീസ് കേസെുത്തു.

സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വിഷയത്തില്‍ പൊലീസ് കേസെടുക്കുകയും ജില്ലാ ഭരണാധികാരികള്‍ നല്‍കിയ കേസിന് പുറമേ ദേശീയ ബാലാവകാശ കമ്മീഷനും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.

സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കിക്കൊണ്ട് ചിറ്റൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പാണ്ഡുരംഗസ്വാമി ഉത്തരവിറക്കി. അതേസമയം സ്‌കൂളില്‍ ഇതിനു മുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News