
ടെലിവിഷന്‍ ചാനലുകളുടെ എണ്ണത്തിലും നിരക്കിലുമുള്ള പുതിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഫെബ്രുവരി ഒന്ന് വരെ സാവകാശം അനുവദിച്ചു.
ഉപയോക്താക്കളുടെ സംശയനിവാരണത്തിന് ശേഷം സുഗമമമായ പരിവര്‍ത്തനത്തിനുവേണ്ടിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത് നീട്ടിവെച്ചതെന്ന് ട്രായ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ചാനലുകളൊന്നും തന്നെ പുതിയ പദ്ധതിയുടെ പേരില്‍ നല്‍കാതിരിക്കരുതെന്നും ട്രായ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here