വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രവാസി കുടുംബങ്ങള്‍

ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു ഒമാനിലെ പ്രവാസി കുടുംബങ്ങള്‍. മസ്‌കറ്റിലുള്ള മാളിയേക്കല്‍ കുടുംബങ്ങളാണ് ദേശഭക്തി ഗാനങ്ങളും നവോത്ഥാന ഗാനങ്ങളും ആലപിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

സാമൂഹിക പരിഷ്‌കരണത്തിനും നവോത്ഥാന മൂല്യങ്ങള്‍ എന്നും മുന്നില്‍ നിന്ന തലശ്ശേരി മാളിയേക്കല്‍ കുടുംബമാണ് വനിതാ മതിലിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു ദേശഭക്തി ഗാനങ്ങളും നവോത്ഥാന ഗാനങ്ങളുമായി മുന്നോട്ടു വന്നത്. മസ്‌കറ്റില്‍ കഴിയുന്ന മാളിയേക്കല്‍ കുടുംബങ്ങളാണ് ഒന്നിച്ചു ചേര്‍ന്ന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചത്.

പിഎം ജാബിര്‍, പിഎം ജലീല്‍, പിഎം ഷംസു, ആയിഷ, ഷഹനാസ്, ഷൈമ, ഷാജി ജലീല്‍, ഷമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

മാളിയേക്കല്‍ കുടുംബത്തിലെ തല മുതിര്‍ന്ന അംഗം മാളിയേക്കല്‍ മറിയുമ്മ കേരളത്തില്‍ വനിതാ മതിലിനു പിന്തുണ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ തലശ്ശേരി മാളിയേക്കല്‍ കുടുംബങ്ങള്‍ വനിതാ മതിലിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്ന്ഗള്‍ഫില്‍ പ്രചാരണ പരിപാടികള്‍ക്ക് നേത്രുതം നല്‍കുന്ന ലോക കേരള സഭാംഗവും പ്രവാസി ക്ഷേമ നിധി ഡയറക്ടറുമായ പിഎം ജാബിര്‍ കൈരളി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മാളിയേക്കല്‍ കുടുംബങ്ങളുടെ വനിതാ മതിലിനു ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള ഗാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് നേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here