
കാസര്‍കോട്: കത്തി കാട്ടി അമ്മയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി മകളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനു പുലര്‍ച്ചെ നാലു മണിക്ക് സ്വന്തം വീട്ടിലാണ് 13 വയസ്സുള്ള മകളെ രണ്ടാനച്ഛനായ പഞ്ചത്തോട്ടി പച്ചംപള്ളം സ്വദേശി അബ്ദുല്‍ കരീം (34) പീഡിപ്പിച്ചത്.
അബ്ദുല്‍ കരീം കുറ്റക്കാരനാണെന്ന് വിധിച്ച കാസര്‍കോട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ഇയാളുടെ ശിക്ഷ ശനിയാഴ്ച വിധിക്കും. അമ്മയുടെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് മകളെ പീഡിപ്പിച്ചത്.
കരീം കത്തി വീശിയപ്പോള്‍ കുട്ടിയുടെ ഇടതു കൈയ്ക്കു പരുക്കേറ്റിരുന്നു. 76 (എഫ്), 506 (2), 324 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റം ചെയ്തതായാണ് കോടതി കണ്ടെത്തിയത്. അതേസമയം കരീം നേരത്തേയും പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി മൊഴി നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here