ഇവിടെ എല്ലാവര്‍ക്കും പ്രിയം എലിയിറച്ചി; കിലോയ്ക്ക് 200 രൂപാ നിരക്ക്

കോഴിയിറച്ചിയും ആട്ടിറച്ചിയും പന്നി ഇറച്ചിയും പോത്തിറച്ചിയുമൊക്കെ കഴിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആരെങ്കിലും എലി ഇറച്ചി കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അസമിലെ കുമരിഗട്ട ഗ്രാമത്തിലെ ആളുകള്‍ക്ക് പ്രിയം എലി ഇറച്ചികളോടാണ്. വേവിച്ചതും തൊലിയുരിഞ്ഞതുമായ എലികളാണ് അസമിലെ ചന്തകളില്‍ കൂടുതലും. കിലോയ്ക്ക് 200 രൂപയാണ് നിരക്ക്.

കൃഷിസ്ഥലങ്ങളില്‍ നിന്ന് കര്‍ഷകര്‍ പിടിക്കുന്ന എലികളെയാണ് രോമത്തോടു കൂടിയും രോമം കളഞ്ഞും വറുക്കാന്‍ പാകത്തിനും വില്‍പനയ്ക്കായി മാര്‍ക്കറ്റുകളില്‍ എത്തിച്ചിരിക്കുന്നത്.

ഗ്രാമത്തില്‍ വിളവെടുപ്പ് സമയമായതിനാല്‍ എലി ശല്യം കൂടുതലാണ്. വിള നശിപ്പിക്കാനെത്തുന്ന എലികളെയാണ് കുമരിഗട്ടയിലെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ആദിവാസി വിഭാഗക്കാര്‍ പിടികൂടി ചന്തയിലെത്തിച്ചിരിക്കുന്നത്.

മുള കൊണ്ടുണ്ടാക്കിയ കെണികളുമായി ഒരു രാത്രി കൊണ്ട് പത്ത് മുതല്‍ 20 കിലോ വരെയുള്ള എലികളെയാണ് ഇവര്‍ പിടുകൂടുന്നത്. ഇവരുടെ ഒരു പ്രധാന വരുമാന മാര്‍ഗം കൂടിയാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here