ആ ഗായകന്‍ കാരണം എ.ആര്‍ റഹ്മാന്റെ ഷോയില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചു; ഒടുവില്‍ തുറന്നു പറഞ്ഞ് കെ.എസ് ചിത്ര

കൊച്ചി: എ.ആര്‍ റഹ്മാന്റെ ഷോയില്‍ സംഭവിച്ച ഒരു ഗുരുതര തെറ്റിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര.

റഹ്മാന്‍ സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ടെന്നും അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടെന്നും ചിത്ര തുറന്നു പറഞ്ഞു.

ചിത്രയുടെ വാക്കുകള്‍ ഇങ്ങനെ,

‘റഹ്മാന്‍ സാറിന്റെ ഷോയില്‍ വളരെ ഗുരുതരമായ ഒരു തെറ്റ് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ ലൈനില്‍ സ്‌കെയില്‍ ചേഞ്ച് വരണം. അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു.

അദ്ദേഹത്തിന്റെ പേര് ഞാന്‍ ഇപ്പോള്‍ പറയുന്നില്ല. അദ്ദേഹം നിര്‍ത്തിയ നോട്ടില്‍ നിന്ന് ഞാന്‍ തുടങ്ങി. പക്ഷേ അവിടെ നിന്നല്ലായിരുന്നു ഞാന്‍ പാടേണ്ടത്.

ഞാനല്ല സിനിമയില്‍ ആ പാട്ട് പാടിയത്. അതിന്റെയൊരു ആത്മവിശ്വാസക്കുറവ് എനിക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ നന്നായി പഠിച്ച് പ്രാക്ടീസ് ചെയ്ത് പോയതായിരുന്നു. ഇന്നും അത് ആലോചിക്കുമ്പോള്‍ ഒരു വിഷമമാണ്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് റഹ്മാന് മനസ്സിലായില്ല’- ചിത്ര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News