
വനിതാ മതിലിന്റെ പ്രസക്തി വിളിച്ചോതി ശീര്‍ഷകഗാനങ്ങള്‍. കവി പ്രഭാവര്‍മ്മ രചിച്ച കേരള മനമുണരുന്നു എന്ന ഗാനം മന്ത്രി കെ.കെ ശൈലജയും മുരുകന്‍ കാട്ടാക്കടയുടെ ഗാനം ഒ.എന്‍.വിയുടെ പത്‌നി പി.പി സരോജിനിയും പ്രകാശനം ചെയ്തു.
ചിത്രമാകാനൊരുങ്ങിയാണ് വനിതാ മതിലിന്റെ പ്രചരണം സംസ്ഥാനത്ത് നടക്കുന്നത്. മതിലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് അതിന്റെ ശീര്‍ഷകഗാനങ്ങള്‍.
കവി പ്രഭാവര്‍മ്മ രചിച്ച കേരള മനമുണരുന്നു എന്ന ഗാനത്തിന്റെ പ്രകാശനം മന്ത്രി കെ.കെ ശൈലജ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രതിനിധിയായ ബീനാ പോളിന് നല്‍കി നിര്‍വഹിച്ചു.
ഗാനത്തിന്റെ സംഗീതം മാത്യു ഇട്ടിയപം ആലാപനം സരിത റാമുമാണ്. മതിലിന്റെ പ്രചാരണഗാനമായ കവി മുരുകന്‍ കാട്ടാക്കടയുടെ ഗാനത്തിന്റെ പ്രകാശനം മലയാളികളുടെ പ്രിയ കവി ഒ.എന്‍.വിയുടെ പത്‌നി പി.പി സരോജിനിയാണ് നിര്‍വഹിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here