വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്തര്‍ക്കു പോലും തൊഴില്‍ തരപ്പെടുത്തികൊടുക്കുന്ന ജോബ് വേണോ ഡോട് കോം എന്ന മൊബൈല്‍ ആപ്പിന്റെ സൃഷ്ടാവായ പൂര്‍ണിമാ വിശ്വനാഥനാണ് കൈരളി പീപ്പിള്‍ ടിവിയുടെ നവാഗത സംരംഭകയ്ക്കുള്ള ജ്വാലാ പുരസ്‌കാരത്തിന് അര്‍ഹയായത്.

രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ 2000 പേര്‍ക്ക് തൊഴില്‍ നല്‍കുകയും 12,000 തൊഴിലുകള്‍ കണ്ടെത്തുകയും ചെയ്ത ജോബ് വേണോ ഡോട് കോം കേരളത്തിന്റെ തൊഴില്‍ മേഖലയ്ക്ക് ഒരു മുതല്‍കൂട്ടാണ്.