വെടിയേല്‍ക്കുന്നതിന് മുന്‍പ് വിരലുകള്‍ കോടാലി കൊണ്ട് വെട്ടിമാറ്റി; സംഘപരിവാര്‍ കൊലപ്പെടുത്തിയ സുബോധ് കുമാര്‍ നേരിട്ടത് ക്രൂര പീഡനം

ദില്ലി: ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ നടത്തിയ കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് നേരിട്ടത് ക്രൂര പീഡനം.

പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിന് വെടിയേല്‍ക്കുന്നതിന് മുന്‍പ് വിരലുകള്‍ കോടാലി കൊണ്ട് വെട്ടിമാറ്റിയെന്നും കല്ലുകള്‍ കൊണ്ടും വടി കൊണ്ടും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

പൊലിസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗിനെ വെടിവച്ച് കൊന്നതിന്റെ പേരില്‍ പ്രശാന്ത് നാട്ട് എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തപ്പോഴാണ് സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

പ്രശാന്ത് നാട്ട് പറയുന്നത്;

വനത്തിന് സമീപം പശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷാവസ്ഥ നേരിടാനായി സ്ഥലത്ത് എത്തിയ സുബോധ് കുമാര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനു നേരെ നാനൂറോളം പേര്‍ അടങ്ങിയ സംഘം കല്ലേറ് തുടങ്ങുകയായിരുന്നു.

ആള്‍ക്കൂട്ടത്തിന്റെ അക്രമത്തില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച സുബോധ് കുമാര്‍ സിംഗിനെ സമീപത്തെ വയലിലേക്ക് വലിച്ചിഴയ്ക്കുകയും തുടര്‍ന്ന് സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹത്തെ വെടിവയ്ക്കുകയുമായിരുന്നു.

വെടിയേറ്റ് നിലത്തുവീണ ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം വടികൊണ്ട് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സുബോധ് കുമാര്‍ സിംഗിനെ ആശുപത്രിയിലെത്തിക്കാന്‍ നടത്തിയ ശ്രമത്തെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞു.

ഇടത് പുരികത്തിന് മുകളിലായാണ് സുബോധ് കുമാര്‍ സിംഗിന് വെടിയേറ്റത്. കൈകളിലും കാലുകളിലുമായി നിരവധി പൊട്ടലുകളും ഉണ്ടായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News