പത്രക്കടലാസ് കൊണ്ട് ഒരു പരിസ്ഥിതി സൗഹാര്‍ദ്ദ വ്യവസായ വിപ്ലവം സൃഷ്ടിച്ച ദിവ്യാ തോമസാണ് സാമൂഹ്യോന്മുഖ യുവസംരംഭകയ്ക്കുള്ള ജ്വാലാ പുരസ്‌കാരത്തിന് അര്‍ഹയായത്.

ജയിലുകളിലെയും ഷെല്‍ട്ടര്‍ ഹോമുകളിലെയും അന്തേവാസികളെയും തൊഴില്‍ ചെയ്ത് ജീവിക്കാന്‍ പ്രാപ്തരാക്കിയ ദിവ്യാ തോമസിന്റെ പേപ്പര്‍ ട്രയല്‍ എന്ന് സ്ഥാപനത്തിന് ഇന്ന് പ്രതിവര്‍ഷം 70 ലക്ഷം രൂപയാണ് വിറ്റുവരവ്.