കൈരളി പീപ്പിള്‍ ടിവി ജ്വാലാ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മാനുഷികമാണ് കൈരളി ടി.വി യുടെ എല്ലാ പുരസ്‌ക്കാരങ്ങളും എന്ന് മലയാളത്തിന്റെ മഹാ നടന്‍ പദ്മശ്രീ ഭരത് മമ്മൂട്ടി. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില്‍ ജ്വാല പുരസ്‌ക്കാരത്തിന് വലിയ പ്രാധാന്യം ഉണ്ടെന്ന് കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജ്വാല പുരസ്‌ക്കാര ചടങ്ങിനിടെ ആയിരുന്നു ഇരുവരുടെയും പ്രതികരണംസമൂഹത്തില്‍ പല വിപ്ലവകരമായ മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് സ്ത്രീകള്‍ ആണെന്ന് ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു മമ്മൂട്ടി തന്റെ വാക്കുകള്‍ ആരംഭിച്ചത്.

4 പുരസ്‌ക്കാര ജേതാക്കളെ കുറിച്ചും അതി സൂക്ഷ്മമായ നിരീക്ഷണങ്ങളാണ് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നടത്തിയത് .ത്രില്ലര്‍ സിനിമ കാണുന്നത് പോലെയാണ് ആഴക്കടലില്‍ നീന്താന്‍ ലൈസെന്‍സ് ലഭിച്ച രേഖയുടെ ജീവിതമെന്നു മമ്മൂട്ടി പറഞ്ഞപ്പോള്‍ ഒരു അഭ്രപാളിയിലെ നായകന്റെ വാക്കുകള്‍ക്കു കാതോര്‍ക്കുന്നത് പോലെ സദസ്സും വേദിയും കേട്ടിരുന്നു

ലോകം അതി ദ്രുതഗതിയില്‍ മാറുമ്പോള്‍ കേരളം അപകടകരമായ അവസ്ഥയിലൂടെയാണ് നീങ്ങുന്നത് എന്ന് വര്‍ത്തമാന കാലത്തിലെ ഒരു സംഭവം ഓര്‍മിപ്പിച്ചു കൈരളി ടിവി എം ഡി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജ്വാല പുരസ്‌ക്കാരത്തിന്റെ പ്രസക്തിയും കേരളത്തെ പിന്നോട് നടത്താന്‍ ശ്രമങ്ങള്‍ നടക്കുന്നതും ഓര്‍മിപ്പിച്ചു കൊണ്ടാണ് പുരസ്‌ക്കാര ദാന ചടങ്ങ് അവസാനിച്ചത്.