ആക്‌സിഡണ്ടല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് പോര്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രമേയമായ ദി ആക്‌സിഡണ്ടല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയെ ചൊല്ലി ബിജെപി കോണ്‍ഗ്രസ് പോര്. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ സിനിമയുടെ ട്രെയ്‌ലര്‍ പങ്കുവച്ചാണ് ബിജെപി സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

ബിജെപി അഞ്ചു വര്‍ഷം ചെയ്ത കാര്യങ്ങള്‍ പറയാന്‍ ഇല്ലാത്തതിനാല്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കുവാനാണ് ശ്രമമെന്ന് കോണ്ഗ്രസ് തിരിച്ചടിച്ചു.

രാജ്യത്ത് ഒരിടത്തും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.

എന്നാല്‍ സിനിമയെപ്പറ്റി പ്രതികരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായില്ല. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് ആയിരുന്ന സഞ്ജയ് ബാരു എഴുതിയ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് ആക്‌സിഡന്റ്ല്‍ പ്രൈം മിനിസ്റ്റര്‍.

സിനിമയുടെ ട്രയിലര്‍ പുറത്തിറങ്ങിയതോടെയായിരുന്നു രാഷ്ട്രീയ വിവാദത്തിന് തുടക്കമായത്. ട്രയിലര്‍ ഉടന്‍ തന്നെ ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഷെയര്‍ ചെയ്തു.

പത്തു വര്‍ഷം ഒരു കുടുംബം രാജ്യത്തോട് ചെയ്ത കാര്യങ്ങള്‍ വെളിവാക്കുന്ന സിനിമയാണിതെന്നായിരുന്നു ട്രയിലര്‍ ഷെയര്‍ ചെയ്ത് ട്വറ്ററില്‍ ബിജെപി കുറിച്ചത്.

അഞ്ചു വര്‍ഷമായി ഒന്നും ചെയ്യാത്ത ബിജെപി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രചാരണ സിനിമയുമായി വന്നതെന്ന് കോണ്ഗ്രസ് തിരിച്ചടിച്ചു.

സിനിമ ആദ്യം കോണ്ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്ശിപ്പിക്കണമെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ രാജ്യത്ത് ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മഹാരാഷ്ട്ര യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ബിജെപി അനുഭാവിയായ അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിംഗിന്റെ വേഷത്തിലെത്തുന്നത്. പുസ്തകമിറങ്ങിയപ്പോള്‍ ഉണ്ടാകാത്ത വിവാദം ഇപ്പോള്‍ എന്തിനാണെന്ന് അനുപം ഖേര്‍ ചോദിച്ചു.

എന്നാല്‍ അതേസമയം വിവാദങ്ങളോട് പ്രതികരിക്കാന്‍ മന്‍മോഹന്‍ സിംഗ് തയ്യാറായിട്ടില്ല. ഇത്‌കൊണ്ടും സിനിമക്കെതിരെയുള്ള പ്രചരണം കോണ്‍ഗ്രസ് ഇത്‌കൊണ്ടും അവസാനിപ്പിക്കില്ലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News