ചെട്ടികുളങ്ങരയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പിടിയില്‍

മാവേലിക്കര: ചെട്ടികുളങ്ങര കണ്ണമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൃപ്പെരുന്തുറ വില്ലേജില്‍ ചെന്നിത്തല കിഴക്കേവഴിമുറി അതുല്‍ ഭവനത്തില്‍ അതുല്‍ രമേശ് (24) പിടിയില്‍.

ഡിസംബര്‍ 12 നാണ് അറസ്റ്റിനാസ്പദമായ സംഭവമുണ്ടായത്. ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന അതുലിനെ മാവേലിക്കര എസ്‌ഐ സി ശ്രീജിത്തും സംഘമാണ് പിടികൂടിയത്.

വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കടവൂരിലുള്ള സ്‌കൂള്‍ വളപ്പില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അതുലിന്റെ അറസ്റ്റ്.

പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ രാവിലെ ഏഴരയോടെ ഇയാള്‍ തടഞ്ഞു നിര്‍ത്തിയ ശേഷം പുറത്തു പഴുതാരയുണ്ടെന്ന് പറഞ്ഞ് കടന്നു പിടിക്കുകയായിരുന്നു. ഒന്‍പതരയോടെയാണ് കടവൂരിലുള്ള സ്‌കൂളില്‍ കയറി വിദ്യാര്‍ഥിനികളെ ആക്രമിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here