വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ. ശാസ്ത്ര ബോധം, സമത്വം, ലിംഗ നീതി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കണ്ണൂര്‍ ജില്ലയിലാണ് നവോത്ഥാന വനിതാ കലാജാഥ പര്യടനം നടത്തുന്നത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് കലാ ജാഥ സംഘടിപ്പിച്ചത്. ആചാര മതിലുകള്‍ തകര്‍ത്തെറിഞ്ഞ് നവോത്ഥാനത്തിന്റെ പെണ്‍ മതില്‍ കെട്ടി പടുത്തുയര്‍ത്തും എന്ന കലാകാരികളുടെ പ്രഖ്യാപനം ആവേശത്തോടെയാണ് നാട് സ്വീകരിക്കുന്നത്.

ഇന്ന് ഈ കാണുന്ന നിലയിലേക്കെത്താന്‍ കേരളം താണ്ടിയ വഴികളും ത്യാഗോജ്വലമായ പോരാട്ടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന കലാ ജാഥയാണ് കയ്യടികള്‍ നേടി മുന്നേറുന്നത്.

ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിന് പകര്‍ന്നു നല്‍കിയ നവോത്ഥാന മൂല്യങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും അര മണിക്കൂറോളം നീളുന്ന സംഗീത ശില്‍പ്പം വിളംബരം ചെയ്യുന്നു.

കണ്ണൂര്‍ ജില്ലയിലെ പത്ത് കേന്ദ്രങ്ങളിലാണ് കലാ ജാഥയുടെ അവതരണം.കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ നാഴിക കല്ലായി മാറാന്‍ പോകുന്ന ജനുവരി ഒന്നിന്റെ വനിത മതിലില്‍ അണി ചേരുമെന്ന് കലാജാഥയ്ക്ക് പ്രോത്സാഹനവുമായി എത്തിയവരും പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News