നിര്‍മാണ മേഖലയില്‍ പുതിയ സാധ്യതയായി ഊരാളുങ്കല്‍; രണ്ട് പദ്ധതികളില്‍ സര്‍ക്കാറിന് ലാഭം 17 കോടി രൂപ

കാലങ്ങളായുള്ള കോ‍ഴിക്കോട് നഗരത്തിന്‍റെ ഗതാഗതകുരുക്കിന്‍റെ പരിഹാരമായാണ് ക‍ഴിഞ്ഞ ദിവസം തൊണ്ടയാട് രാമനാട്ടുകര മേല്‍പാലങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് 74.96 കോടിയും തൊണ്ടയാട് മേല്‍പ്പാലത്തിന് 51.41 കോടിയമായിരുന്നു എസ്റ്റിമേറ്റ് തുക.

2017 ലാണ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഈ പാലങ്ങളുടെ നിര്‍മാണം ഏറ്റെടുക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം പ്രവൃത്തി പൂര്‍ത്തീകരിച്ച് ആധുനിക സംവിധാനങ്ങളോടെ രണ്ട് പാലങ്ങളും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമ്പോള്‍ നിര്‍മാണ ചിലവ് രാമനാട്ടുകര പാലത്തിന് 63 കോടിയും തൊണ്ടയാട് മേല്‍പ്പാലത്തിന് 46 കോടിയും.

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാല നിര്‍മ്മാണം എസ്റ്റിമേറ്റ് തുകയിലും കുറച്ച് നിര്‍മ്മാണ മേഖലയില്‍ പുതിയ സമവാക്യം എഴുതുകയാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി.

രണ്ട് പദ്ധതികളില്‍ നിന്നുമായി എസ്റ്റിമേറ്റിനെക്കാള്‍ കുറഞ്ഞ നിര്‍മാണ ചിലവിലൂടെ സര്‍ക്കാറിന് ലാഭം 17 കോടി രൂപ.

500 മീറ്ററിലുള്ള തൊണ്ടയാട് മേല്‍പ്പാലവും 440 മീറ്ററുള്ള രാമനാട്ടുകാര മേല്‍പ്പാലവും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് രൂപകല്‍പ്പന ചെയ്ത മേല്‍പ്പാലങ്ങളുടെ പ്രവൃത്തി 2017ലാണ് തുടങ്ങിയത്.

മെഡിക്കല്‍ കോളജിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതക്കുരുക്കിന് ഈ രണ്ട് മേല്‍പ്പാലങ്ങളുടെ വരവോടെ പരിഹാരമാകും. നഗരവികസനത്തിനും ഇവ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തലുകള്‍.

ആറുവരി പാതയിലേക്ക് നീങ്ങുന്ന ബൈപ്പാസ് നവീകരണത്തിന്റെ ആദ്യഘട്ട പൂര്‍ത്തീകരണം കൂടിയാണ് പാലങ്ങളുടെ ഉദ്ഘാടനത്തോടെ സാധ്യമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News