ആകാശവും നക്ഷത്രങ്ങളും ചെടികളും പൂക്കളും പുഴയും മഴയും എല്ലാം കണ്ടും കേട്ടും പഠിച്ച് മിടുക്കരായി അവർ വളരണം; കുഞ്ഞുങ്ങളുടെ മനസിലേക്ക് വിദ്വേഷം പകരുന്നത് ആപത്കരം: ഇപി ജയരാജന്‍

ചിന്തകളെ പിന്നോട്ടടിക്കുന്ന അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്ന കാലഘട്ടത്തിൽ കുട്ടികളുടെ കൂട്ടായ് മയ്ക്ക് കൂടുതൽ സംഘബോധം സൃഷ്ടിക്കാൻ കഴിയുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് അടൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങളുടെ മനസ്സ്ട വിശാലമാണ്. കാപട്യം, വഞ്ചന, ജാതി, മതം, പ്രദേശം, ഭാഷ ഇതൊന്നും അവരുടെ മനസ്സിലില്ല.

ആകാശവും നക്ഷത്രങ്ങളും ചെടികളും പൂക്കളും പുഴയും മഴയും എല്ലാം കണ്ടും കേട്ടും പഠിച്ച് മിടുക്കരായി അവർ വളരണം. കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് വിദ്വേഷം പകരുന്നത് മഹാവിപത്തിലേക്ക് തള്ളിവിടും.

സാമൂഹ്യവും സാംസ്കാരികവും സാഹിത്യവും കായികവുമായ കഴിവുകളുള്ള കുട്ടികൾ സംഘടിച്ച് അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും ആവശ്യമായ പരിപാടികൾ ആവിഷ്ക്കരിച്ച് നടത്തുന്ന കൂട്ടായ്മയ്ക്ക് പ്രോത്സാഹനം നൽകണം.

വിദ്യാഭ്യാസ മണ്ഡലത്തിൽ കുട്ടികളുടെ ചിന്തകൾക്ക് കൂടുതൽ പ്രചോദനം കൊടുക്കാൻ കഴിയുന്ന രീതിയിൽ മാറ്റം ഉണ്ടാവണം.

സ്മാർട്ട് ക്ലാസ് റൂമുകളും ഐടി ക്ലാസുകളും എല്ലാം വിദ്യാഭ്യാസ മേഖലയിൽ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾ വഴി ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽനിന്ന് ഒന്നര ലക്ഷത്തിലധികം കുട്ടികളകാണ് പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി മാറിയത്.

സ്കൂളുകളുടെ അന്തരീക്ഷം കാർബൺ ന്യൂട്രലാക്കി ആരോഗ്യകരമാക്കി മാറ്റും. ഇതിന് പിടിഎകൾ ശക്തമായ പിന്തുണ നൽകണം. അടുത്ത വർഷം മുതൽ എല്ലാ സ്കൂളുകളിലും യോഗാ പരിശീലനം നടപ്പാക്കും.

സംസ്കാരമുള്ള കേരളം ഒരു നെറികേടും വച്ചു പൊറുപ്പിക്കില്ല. അരാജകത്വം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ല.

മഹാ പ്രളയത്തിൽപ്പെട്ടപ്പോൾ ഈ നാട് ഒന്നായിരുന്നു. ജനകീയ ശക്തികൊണ്ടാണ് പ്രളയത്തെ നേരിട്ടത്. ജാതിക്കും മതത്തിനും എതിരായി ഒറ്റക്കെട്ടായി ജാഗ്രതയോട് പ്രവർത്തിക്കാൻ അന്ന് കഴിഞ്ഞു.

ഈ കേരള മോഡൽ ലോകം മുഴുവൻ ശ്രദ്ധിക്കുകയാണ്. ആ ഐക്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തിരിച്ചറിയണം.

ആ ഐക്യവും സാഹോദര്യവും ഇടതുപക്ഷ മനസ്സും കാത്തുസൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ദീക്ഷണ പ്രസാദ് അധ്യക്ഷയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News