സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിയുടെ ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജരേഖ ചമച്ച കേസില്‍ വിധി ഇന്ന്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് തിരുത്തി ദുരുപയോഗം ചെയ്ത കേസില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ തന്നെയാണ് ഈ കേസിലെയും മുഖ്യപ്രതി. ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കി കമ്പനിക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്ന് കാണിച്ച് എ‍ഴുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരുതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിന് നന്ദിയറിച്ച് ഉമ്മന്‍ചാണ്ടി ബിജു രാധാകൃഷ്ണന് നല്‍കിയ കത്താണ് ദുരുപയോഗം ചെയ്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News