മരിക്കും മുമ്പ് ദിവ്യ മകനൊപ്പം ചെയ്ത ഉള്ളുപൊള്ളിക്കുന്ന ടിക്ടോക് വീഡിയോ; യുഎഇ അപകടം ബാക്കിയാക്കിയത് നെഞ്ചു നീറ്റുന്ന ഈ രംഗങ്ങള്‍

മരണം രംഗബോധമില്ലാത്ത കോമാളിയാണ്. വിധി എത്രമേല്‍ ക്രൂരമാണെന്ന് തോന്നിപ്പിക്കുന്ന നിമിഷമാണ് റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ സംഭവിച്ച മലയാളി വീട്ടമ്മ ദിവ്യ ശങ്കരന്‍റെ മരണം.

തന്‍റെ പ്രിയതമനേയും പാല്‍മണം മാറാത്ത പിഞ്ചുകുഞ്ഞിനെയും തനിച്ചാക്കി ദിവ്യ മറ്റൊരു ലോകത്തിലേക്ക് പിരിഞ്ഞപ്പോള്‍ വിതുമ്പിയത് മലയാളികളും പ്രവാസികളുമാണ്.

ദിവ്യയുടെ മരണം ബാക്കിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ മകനോടൊപ്പം പങ്കുവെച്ച ഒരു പിടി നല്ല വീഡിയോകളാണ്.

കണ്ണു നനയിക്കുന്ന ഈ വീഡിയോകളാണ് റാസല്‍ഖൈമയിലെ അപകടം ബാക്കിയാക്കിയത്..ദിവ്യയുടെ മിക്ക വീഡിയോകളിലും മകനും ഭര്‍ത്താവും പ്രത്യക്ഷപ്പെടുന്നുണ്ട്.

ക‍ഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ദിവ്യ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. ഭര്‍ത്താവ് പ്രവീണ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വിളക്കുകാലില്‍ ഇടിച്ചായിരുന്നു ദുരന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News