‘The Accidental Tourist’ ; മോദിയുടെ വിദേശയാത്രകളെയും ധൂര്‍ത്തിനെയും വിമര്‍ശിച്ച് ഇംഗ്ലീഷ് ദിനപത്രം

അധികാരത്തിന്‍റെ തണലില്‍ രാജ്യത്തിന്‍റെ സമ്പത്ത് ധൂര്‍ത്തടിച്ച് രാജ്യം ചുറ്റുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇംഗ്ലീഷ് ദിനപത്രം ദി ടെലിഗ്രാഫ്.

ദി ആക്സിഡന്‍റല്‍ ടൂറിസ്റ്റ് എന്ന തലക്കെട്ടോടുകൂടിയാണ് നാല് വര്‍ഷത്തിനിടെ മോഡി നടത്തിയ വിദേശയാത്രകളുടെ കണക്കും ചിലവ‍ഴിച്ച തുകയും പരാമര്‍ശിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രൈവറ്റ് സെക്രട്ടറി എ‍ഴുതിയ ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നതോടെയാണ് സിനിമയുടെ പേരില്‍ രാഷ്ട്രീയപ്പോര് ആരംഭിച്ചത്.

ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റിലില്‍ സിനിമയുടെ ടീസര്‍ പങ്കുവച്ചു. ക‍ഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള ഭരണത്തില്‍ തുറന്നു കാണിക്കാന്‍ നേട്ടങ്ങളൊന്നും ഇല്ലാത്ത ബിജെപി തിരഞ്ഞെടുപ്പടുത്തപ്പോ‍ള്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

നേരത്തെ തന്നെ മോദിയുടെ വിദേശ യാത്രകളുടേയും ധൂര്‍ത്തിന്‍റെയും കണക്കുകള്‍ പുറത്തുവന്നിരുന്നു 84 രാജ്യങ്ങള്‍ സഞ്ചരിച്ച മോദി ഇതിനായി പൊടിച്ചത് 2021 കോടി രൂപ.

ദി ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകവും സിനിമയും ചര്‍ച്ചയാകുമ്പോ‍ഴാണ് ആക്സിഡന്‍റല്‍ ടൂറിസ്റ്റ് എന്ന തലക്കെട്ടോടു കൂടി മോദിയെ ശക്തമായി വിമര്‍ശിച്ച് പത്രം രംഗത്തെത്തിയത്.

നേരത്തെ പ്രളയ കാലത്തെ കേരള സര്‍ക്കാറിന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും പത്രം ആദ്യ പേജില്‍ വാര്‍ത്ത നല്‍കിയിരുന്നു.

ഇന്‍റര്‍നെറ്റ് സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തേയും രൂക്ഷമായി വിമര്‍ശിച്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു.

‘സ്വകാര്യതയില്‍ തലയിടുന്ന നരേന്ദ്രമോഡി അവതരിച്ചിരിക്കുന്നു’ എന്നര്‍ത്ഥം വരുന്ന ‘nsoopendra logs in’ എന്ന തലക്കെട്ടോടെ, കര്‍ട്ടന്‍ വകഞ്ഞുമാറ്റി കടന്നുകയറുന്ന മോഡിയുടെ ചിത്രവുമായാണ് ഡിസംബര്‍ 22 ന്റെ ‘ദി ടെലഗ്രാഫ്’ പത്രം ഇറങ്ങിയത്.

മോഡിക്കെതിരായി ഒരു മുഖ്യധാരാ മാധ്യമം സമീപകാലത്ത് നടത്തിയ ഏറ്റവും ശക്തമായ വിമര്‍ശനമായിരുന്നു അത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here