‘പിടഞ്ഞെ‍ഴുന്നേല്‍ക്കുന്നു ഞങ്ങള്‍ കാലിലെ തുടലറുത്തെറിയുന്നു ഞങ്ങള്‍…’; തരംഗമായി കണ്ണൂര്‍ സര്‍വ്വകലാശാലാ യൂണിയന്‍റെ വനിതാമതില്‍ പ്രചരണ ഗാനം

കുടഞ്ഞെ‍ഴുന്നേല്‍ക്കുകയാണൊരു ജനതയാകെ ആചാരത്തിന്‍റെയും മാമൂലുകളുടെയും പേരില്‍ നിങ്ങള്‍ കൊട്ടിപ്പൂട്ടിയിട്ട ചങ്ങളകള്‍ പൊട്ടിച്ചെറിയുകയാണ് പുതിയ കേരളം.

ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലിന്‍റെ പ്രചരണാര്‍ത്ഥം കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ പുറത്തിറക്കിയ ഗാനങ്ങളുടെ വീഡിയോ വ്യവസായ മന്ത്രി ഇപി ജയരാജന്‍ പ്രകാശനം ചെയ്തു.

സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ വി പി അമ്പിളിയും ജനറൽ സെക്രട്ടറി ഇ കെ ദൃശ്യയും ചേർന്ന് ഏറ്റുവാങ്ങി. സി പി ഷൈൻ ചടങ്ങിൽ പങ്കെടുത്തു.

രവീന്ദ്രൻ ചന്തപ്പുരയുടെ വരികൾക്ക് പ്രിയാബൈജുവാണ് സംഗീതം നൽകി ആലപിച്ചത്. വിദ്യാർത്ഥികളായ ശ്രീരാഗ് കെവി, അതുൽ എന്നിവർ ചേർന്ന് കൊണ്ടാണ് സംവിധാനം ചെയ്ത് വീഡിയോ ഒരുക്കിയത്.

തല്‍പ്പര കക്ഷികളുടെ എതിര്‍പ്പുകളേയും കുപ്രചാരണങ്ങളെയും മതിലുകള്‍പ്പുറം നിര്‍ത്തുകയാണ് കേരളത്തിന്‍ മനസ്. നവോത്ഥാന നായകര്‍ വിത്തിട്ട കേരളത്തിന്‍റെ മണ്ണില്‍ വര്‍ഗീയതയും വിദ്വേഷവും വളര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News