വിദ്യക്കും മനുവിനും ഓരോ മനോഹരമായ വീട് സമ്മാനിച്ചു മഞ്ജു വാര്യര്‍

2015ല്‍ കലോത്സവ വേദിയില്‍ കഴിവ് തെളിയിച്ച തിരഞ്ഞെടുത്ത സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ക്ക് മഞ്ജു വാര്യര്‍ വാഗ്ദാനം ചെയ്ത വീട് നല്‍കാനാണ് മഞ്ജു കഴിഞ്ഞദിവസം അറ്റിങ്ങലിലും റാന്നിയിലും എത്തിയത്.

ഓരോ വീട്ടിലും വിളക്ക് തെളിയിച്ചുകൊണ്ട് താരം പ്രവേശനം നടത്തി. മഞ്ജുവിന്റെ അമ്മയും സഹോദരിയും സഹോദരിയുടെ മകളും ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം കുടുംബത്തിലെ കാര്യം പോലെ ആയിരുന്നു മഞ്ജുവിനു ഓരോ വീടും.

ദാരിദ്ര്യത്തില്‍ നിന്ന് കൊണ്ട് തന്റെ മക്കളെ കൈ പിടിച്ച് ഉയര്‍ത്തിയ കഥയാണ് രണ്ടു അമ്മമാര്‍ക്കും പറയാന്‍ ഉണ്ടായിരുന്നത്. പെണ്‍കുട്ടിയായ വിദ്യയുടെ സുരക്ഷിത്വത്തില്‍ ആ അമ്മയ്ക്ക് ഇപ്പോള്‍ തെല്ലൊരു ആശ്വാസമായി.

വിദ്യയ്ക്ക് എല്ലാരും പ്രോത്സാഹനവും ഒക്കെ നല്‍കിയിരുന്നു പക്ഷെ മഞ്ജു എന്ന ഒരു വ്യക്തി അല്ലാതെ വേറെ ആരും സാമ്പത്തികമായി തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് വിദ്യയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

മഞ്ജുവാര്യരുടെ കടുത്ത ആരാധികയാണ് താനെന്ന മറുപടി ആയിരുന്നു വിദ്യയ്ക്ക് പറയാനുണ്ടായിരുന്നത്. ചെന്നൈ എം.ജെജാനകി കോളേജിലെ ബി.എ ഭരതനാട്യം വിദ്യാര്‍ഥിനിയാണിപ്പോള്‍ വിദ്യ.

നൃത്തപഠനച്ചെലവും അമ്മയ്ക്കു മരുന്നു വാങ്ങാനുള്ള പണവും, കണ്ടനാള്‍ മുതല്‍ മഞ്ജു വാര്യര്‍ നല്‍കിവരുന്നതായി വിദ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here