ലാവയോട് സമാനമായ ദ്രാവകം നുരഞ്ഞ് പൊങ്ങിയതോടെ പരിഭ്രാന്തരായി ജനങ്ങള്‍; വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങിയടോടെ ആശങ്ക ഉയരുന്നു

അഗര്‍ത്തല: ത്രിപുരയിലെ ജാലിഫ ഗ്രാമത്തില്‍ ലാവയോട് സമാനമായ ദ്രാവകം നുരഞ്ഞ് പൊങ്ങിയതോടെ പരിഭ്രാന്തരായി ജനങ്ങള്‍. വെള്ളമൊഴിച്ചെങ്കിലും ദ്രാവകം നുരഞ്ഞ് പൊങ്ങുന്നത് തുടര്‍ന്നതോടെ ആശങ്ക ഉയരുകയും ചെയ്തു.

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി. ജലിഫയില്‍ റോഡരികിലെ ഇലക്ട്രിക് പോസ്റ്റിനരികിലാണ് സംഭവമുണ്ടായത്.

ഭൗമശാസ്ത്രജ്ഞരും മറ്റ് വിദഗ്ധരും സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തുകയും വിശദമായ വിശകലനത്തിനായി സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തു.

അതേസമയം ഈ ഭാഗത്ത് അഗ്‌നിപര്‍വതമുണ്ടാകാന്‍ സാധ്യത കുറവാണെന്ന് ത്രിപുര സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലെ ശാസ്ത്രജ്ഞനായ അവിസേക് ചൗധരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News