“നിങ്ങള്‍ താല്‍ക്കാലിക ക്യാപ്റ്റനെ പറ്റി കേട്ടിട്ടുണ്ടോ സുഹൃത്തുക്കളെ” , ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ഒന്നാന്തരം പണി നല്‍കി ഋഷഭ് പന്ത്

മെല്‍ബണില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ തന്നെ 8 വിക്കറ്റ് നഷ്ടമായിട്ടുണ്ട്.

ക്രിക്കറ്റിന് പുറമെ ഇത് ഇപ്പോള്‍ അഭിമാനപ്പോരാട്ടം കൂടി ആയി മാറിയിട്ടുണ്ട്. ആദ്യ മത്സരം മുതല്‍ നടക്കുന്ന വാക്ക്‌പോരും കയ്യാങ്കളിയും മത്സരത്തെ ആവശത്തിന്റെ കൊടുമുടിയില്‍ എത്തിച്ചിരിക്കുകയാണ്.

വാക്ക്‌പോരില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ കീപ്പര്‍ ഋഷഭ് പന്തും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയിനും ആണ്. ഇരുവരും പരസ്പരം കണക്കിന് സ്ലെഡ്ജിംഗ് നടത്തുന്നു.

ഇത്തവണ പന്ത് ബാറ്റിങ്ങിന് ഇറങ്ങിപ്പോള്‍ ആയിരുന്നു പെയിനിന്റെ സ്ലെഡ്ജിംഗ്.

“ധോണി എകദിന ടീമില്‍ തിരിച്ചെത്തിയെന്നും നിന്നെ പെട്ടെന്ന് തന്നെ പുറത്താക്കുമെന്നും ടിം പറഞ്ഞു. തുടര്‍ന്ന് ഒരു അപാര്‍ട്ട്‌മെന്റ് എടുത്ത് പന്തിന് ഡിന്നര്‍ ഒരുക്കിയതിന് ശേഷം ടിം പെയിനിന്റെ കുഞ്ഞിനെ പന്ത് നോക്കുമ്പോള്‍ ഭാര്യയുമായി താന്‍ സിനിമക്ക് പോകും. ആ സമയം കുഞ്ഞിനെ നന്നായി നോക്കണമെന്നും” ടിം പറയുന്നു.

പക്ഷേ ഇതിന് നല്ല ഒന്നാന്തരം മറുപടിയാണ് പെയിന്‍ ബാറ്റിങിനിറങ്ങിയപ്പോള്‍ ഋഷഭ് പന്ത് നല്‍കിയത്.

“ഒരു സ്‌പെഷ്യല്‍ അപ്പിയറന്‍സ് ആണ് ഇന്നിവിടെ ഉള്ളത്. ക്യാപ്റ്റന് യതൊരു ബാധ്യതയും ഇല്ല സുഹൃത്തുക്കളെ, എപ്പോഴും ഓടി പോകുന്ന ഒരു ക്യാപ്്റ്റന് ആണ് സുഹൃത്തുക്കളെ. വളരെ അധികം ബുദ്ധിമുട്ടുന്നു വളരെ അധികം ബുദ്ധിമുട്ടുന്നു. സംസാരിക്കാന്‍ മാത്രം അറിയുന്ന ക്യാപ്റ്റന്‍ ആണ് സുഹൃത്തുക്കളെ. നിങ്ങള്‍ ടെമ്പററി ക്യാപ്റ്റനെ കുറിച്ച് കേട്ടിട്ടുണ്ടോ ജഡ്ഡു എപ്പോഴെങ്കിലും, ഞാനിപ്പോള്‍ അത് കാണുകയാണ്.”

ഇതായിരുന്നു പന്ത് ടിമ്മിന് നല്‍കിയ മറുപടി. എന്തായാലും കഴിഞ്ഞ തവണ വിജയം ടിം പെയിനിനൊപ്പം ആയിരുന്നു. ഇത്തവണ അത് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് നമ്മുക്ക് കണ്ടറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News