വനിതാ മതിലിന് ഐക്യദാര്‍ഡ്യവുമായി തിരുവനന്തപുരം നഗരസഭയിലെ വനിതാ ജീവനക്കാര്‍

വനിതാ മതിലിന് ഐക്യദാര്‍ഡ്യവുമായി തിരുവനന്തപുരം നഗരസഭയിലെ വനിതാ ജീവനക്കാര്‍. മതിലിന് പിന്തുണയറിയിച്ച് അവര്‍ നഗരത്തില്‍ വിളംബര ജാഥ നടത്തി.

സ്ത്രീമുന്നേറ്റത്തിന്റെ പുതുചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന വനിതാമതിലിന്റെ ആവേശം അത് കേരളം നെഞ്ചേറ്റിക്കഴിഞ്ഞു. ഓരോ ഓഫീസുകളിലും സ്ത്രീകള്‍ ഇതിനായി സജ്ജരായിക്കാഴിഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ വനിതാ ജീവനക്കാരും ഐക്യദാര്‍ഡ്യവുമായി രംഗത്തത്തി. ജീവനക്കാരുടെ നഗരത്തിലെ വിളംബര ജാഥ സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

സ്ത്രീകള്‍ക്ക് ദുര്‍നീതി നല്‍കുന്ന അസമത്വത്തിന്റെ അനീതിപര്‍വം തിരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കൗണ്‍സിലര്‍ കൂടിയായ പുഷ്പലത പറഞ്ഞു.

പുലികളിയും ചെണ്ടമേളവും മുത്തുകുടകളെന്തിയ വനിതകളും മതിലിന്റെ പ്രസക്തി നഗരത്തിലുടനീളം വിളിച്ചോതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News