മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നതിനെതിരേ സമസ്ത ഇ കെ വിഭാഗം. ലാഘവത്തോടെയാണ് കുഞ്ഞാലിക്കുട്ടി മുത്തലാഖ് ചര്‍ച്ചയെ കണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍.

പാര്‍ലമെന്റില്‍ മുത്തലാഖ് ബില്ല് ചര്‍ച്ചയില്‍നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് മുസ്ലിം ലീഗിനെ മറുപടിയില്ലാത്തവിധം പ്രതിരോധത്തിലാക്കി.

പി കെ കുഞ്ഞാലിക്കുട്ടിക്ക് വിവേകം നഷ്ടമായെന്ന് സമസ്ത കരുതുന്നില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റെ വിശ്വസ്ത അനുയായികളായ സമസ്ത ഇ കെ വിഭാഗവും രംഗത്തെത്തിയത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു.

ശരീഅത്ത് സംരക്ഷണസമരത്തിന് മുന്നില്‍നിന്ന ലീഗും കുഞ്ഞാലിക്കുട്ടിയും മുത്തലാഖ് വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുറന്നടിച്ചു.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കുഞ്ഞാലിക്കുട്ടിയ്ക്ക് വിവേകം നഷ്ടമായെന്ന് കരുതുന്നില്ലെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

പാണക്കാട് ഹൈദരലി തങ്ങള്‍ ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പാര്‍ട്ടിയുടെ മുഖം നഷ്ടമായെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം.