തിരുവനന്തപുരം: അംഗണവാടിയില്‍ കൗണ്‍സിലിംഗിനായെത്തിയ കന്യാസ്ത്രീക്ക് നേരെ കയ്യേറ്റശ്രമവുമായി സംഘപരിവാര്‍. പള്ളിക്കല്‍ ചാഴൂര്‍ അംഗണവാടിയിലാണ് സംഭവമുണ്ടായത്.
ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെ അംഗണവാടിയില്‍ കൗണ്‍സിലിംഗിനായി എത്തിയ ഐ സി ഡി എസ് കൗണ്‍സിലര്‍ സിസ്റ്റര്‍ റോസിയാ മേരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മതപരിവര്‍ത്തനം ആരോപിച്ചാണ് പ്രാദേശിക ബി ജെ പി നേതാവ് സത്യന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം സിസ്റ്ററെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും കേട്ടാലറക്കുന്ന ഭാഷയില്‍ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തത്.
പിഞ്ചു കുഞ്ഞുങ്ങളുടെ കൂട്ട നിലവിളിയെ തുടര്‍ന്ന് പാഞ്ഞെത്തിയ പ്രദേശവാസികള്‍ പള്ളിക്കല്‍ പൊലീസില്‍ വിവരം അറിയിച്ചു .പൊലീസ് എത്തുന്ന വിവരം അറിഞ്ഞ് അക്രമികള്‍ രംഗം കാലിയാക്കി. സിസ്റ്ററുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് കേസെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here