പാലക്കാട് ക്ഷേമ പെന്‍ഷനില്‍ നിന്ന് പണം നിര്‍ബന്ധപൂര്‍വ്വം പിരിച്ചെന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷിച്ചുവെന്നും അതില്‍ അതില്‍ യാതൊരു വസ്തുതയുമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

വനിതാ മതിലിന്റെ അഭൂതപൂര്‍വ്വമായ വിജയം അലോസരപ്പെട്ടുത്തുന്നതിന്റെ ഭാഗമായി മാത്രം ചെന്നിത്തലയുടെ ചോദ്യങ്ങളെ കണ്ടാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി.

വനിതാ മതില്‍ ആരംഭ ഘട്ടം മുതല്‍ അനാവശ്യ വിവാദണ്ടാക്കാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നത്. രാജ്യത്തെ തന്നെ വലിയ കൂട്ടായ്മയായി വനിതാ മതില്‍ മാറുമെന്നും മന്ത്രി പറഞ്ഞു.