ഇന്ത്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചാല്‍ ഉടന്‍ നടപടി; താക്കീതുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം വിവാദങ്ങളുടെ കൂടി വേദി ആയി മാറിയിരിക്കുകയാണ്. കായിക താരങ്ങള്‍ തമ്മിലുള്ള വാക്ക്‌പോരും കയ്യാങ്കളിയും നമ്മള്‍ കണ്ടതാണ്.

പക്ഷേ ഇതിനെല്ലാം പുറമെ ആണ് കാണികളില്‍ നിന്നും ഇന്ത്യന്‍ കളിക്കാര്‍ നേരിടുന്ന വംശീയ അധിക്ഷേപം. മൂന്നാം ടെസ്റ്റ് കാണാനെത്തിയ ആരാധകര്‍ ഇന്ത്യന്‍ താരങ്ങളെ വംശീയമായി പരിഹസിച്ചിരുന്നു.

ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്ത് എത്തിയിരിക്കുകയാണ്. “നിങ്ങളുടെ വിസ കാണിക്കു” എന്നാണ് ചില ആരാധകര്‍ വിളിച്ചു ചോദിച്ചത്. വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ഒരുപാട് പരാതികല്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News