പന്ത് ക്യാച്ച് ചെയ്യുന്നതിനിടയ്ക്ക് പാന്റ് കീറി പൊള്ളോക്ക്; അവസാനം തൂവാലയും കൊണ്ട് അദ്ദേഹം സ്ഥലം വിട്ടു

ക്രിക്കറ്റ് മത്സരത്തിന് ഇടക്ക് ഫീല്‍ഡ് കമന്റേറ്റേഴ്‌സ് ആയി നില്‍ക്കുന്ന മുന്‍ കളിക്കാര്‍ പന്ത് ക്യാച്ച് ചെയ്ത് കളിക്കുന്നതും മറ്റും സ്വാഭാവികം ആണ്.

പക്ഷേ ഇത്തവണ അങ്ങനെ കളിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഷോണ്‍ പൊള്ളോക്കിന് നല്ല ഒന്നാന്തരം പണിയാണ് ലഭിച്ചത്.

ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ മത്സരത്തിനിടയ്ക്ക് ഗ്രെയിം സ്മിത്തുമായി പിച്ചിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയ്ക്ക് ആയിരുന്നു പൊള്ളോക്കിന് പണി കിട്ടിയത്.

ചര്‍ച്ചയ്ക്കിടെ ക്യാച്ചെടുക്കുന്നതിനു കുനിഞ്ഞ പൊള്ളോക്കിന്റെ പാന്റ് കീറി. സംഭവം മനസിലാക്കിയ അദ്ദേഹം എന്ത് ചെയ്യണമെന്നറിയാതെ നിന്നു. ഗ്രെയിം സ്മിത്തും ബാക്കിയുള്ളവരും പൊട്ടിച്ചിരിക്കാനും തുടങ്ങി.

സംഭവം ലൈവ് ആയിരുന്നതിനാല്‍ പ്രേക്ഷകരും ഇത് കണ്ട് ചിരിക്കാന്‍ തുടങ്ങി.

പിന്നെ അവിടെ ഉണ്ടായിരുന്ന ഒരാള്‍ നല്‍കിയ തൂവാല കൊണ്ട് പിന്‍ഭാഗം മറച്ചുപിടച്ചാണ് അദ്ദേഹം മൈതാനം വിട്ടത്. ഈ സംഭവം അദ്ദേഹം തന്നെ വീഡിയോ അടക്കം ട്വീറ്റ്് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News