ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനവുമാണ്: നടി സുഹാസിനി

കൊച്ചി : നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനുവരി ഒന്നിന് കേരളത്തിലെ സ്‌ത്രീകള്‍ സൃഷ്‌ടിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി രംഗത്ത്. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി അഭിപ്രായപ്പെട്ടു.

ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല. കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്‌ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here