കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന പാറപ്രം സമ്മേളനത്തിന്റെ 79 ആം വാര്‍ഷികം ആഘോഷിച്ചു

കണ്ണൂര്‍:  കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകര്‍ന്ന പാറപ്രം സമ്മേളനത്തിന്റെ 79 ആം വാര്‍ഷികം ആഘോഷിച്ചു. പിണറായി കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിലും പൊതുയോഗത്തിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

പാറപ്രത്ത് ചേര്‍ന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം കേരള ചരിത്രത്തിലെ നാഴികകല്ലാണ്.

1939 ഡിസംബര്‍ മാസം അവസാനം പിണറായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ പഥികര്‍ രഹസ്യമായി സമ്മേളിച്ചത്.ഇതിന് പിന്നാലെയാണ് വടക്കേ മലബാറില്‍ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ ആളിപ്പടര്‍ന്നത്.

പാറപ്രം സമ്മേളനത്തില്‍ രൂപം കൊണ്ട ആശയങ്ങളാണ് പിന്നീട് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നല്‍കിയതും.പാറപ്രം സമ്മേളനത്തിന്റെ ഓര്‍മ്മ പുതുക്കി നടന്ന പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.

സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍,കെ കെ രാഗേഷ് എം പി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.പിണറായി കമ്പനി മെട്ടയില്‍ നിന്നും ആരംഭിച്ച ചുവപ്പ് വളന്റീയര്‍ മാര്‍ച്ചിലും പ്രകടനത്തിലും നൂറു കണക്കിന് പേര്‍ അണി നിരന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News