
ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
തമിഴ്നാട്, ബിഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അവിടുത്തെ പ്രധാന പ്രതിപക്ഷ കക്ഷികളുമായാണ് ധാരണ, കോണ്‍ഗ്രസുമായല്ല. ആ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് അവര്‍ക്കിടയിലെ കാര്യമാണെന്നും എസ്ആര്‍പി പറഞ്ഞു.
ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക, മതേതര സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുക, ഇടത് പക്ഷത്തിന്റെ കരുത്ത് പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കുക എന്നീ പാര്‍ട്ടി കോണ്ഗ്രസിന്റെ നിലപാടില്‍ ഉറച്ചു നിന്നായിരിക്കും പൊതുതെരഞ്ഞെടുപ്പിനെ നേരിടുക.
മൃദു ഹിന്ദുത്വത്ത്വത്തിലേക്ക് ചാഞ്ചാടുന്ന കോണ്‍ഗ്രസ് നയത്തെ നേരിടാന്‍ ഇടതുപക്ഷം കരുത്താര്‍ജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here