താന്‍ ഉദ്ഘാടകനായി എത്തിയ ക്യാമ്പസ് പരിപാടിയെ തീവ്രവാദ അനുകൂല റാലിയാക്കിയ ചാനലിനെതിരെ സലീംകുമാര്‍; ‘കോളേജിലെ ഒരു ആഘോഷം മാത്രമാണിത്, അതിലുപരിയായി അതിനകത്ത് മറ്റൊന്നുമില്ല’

തിരുവനന്തപുരം: വര്‍ക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ താന്‍ ഉദ്ഘാടകനായി എത്തിയ പരിപാടിയെ അല്‍ ഖ്വായ്ദ അനുകൂല റാലിയാക്കി വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത്.

വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുക്കുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ പറഞ്ഞു.

സലീംകുമാറിന്റെ വാക്കുകള്‍:

”കുട്ടികള്‍ കറുപ്പ് വസ്ത്രമണിഞ്ഞത് ഒരു വെല്‍ക്കം തീം മാതൃകയില്‍ ചെയ്തതാണത്. എന്നെ സ്വീകരിക്കാനായാണ് കുട്ടികളെല്ലാവരും കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ഏകദേശം ഇരുന്നൂറോ മുന്നൂറോ മീറ്റര്‍ അകലെ നിന്ന് തുടങ്ങിയിട്ട് കോളേജിന്റെ സ്റ്റേജ് വരെയാണ് നിന്നത്.

ആണുങ്ങളും പെണ്ണുങ്ങളും എല്ലാവരും ഉണ്ടായിരുന്നു. കറുത്ത ഷര്‍ട്ട് ഇട്ടു വരണമെന്ന് കുട്ടികള്‍ എന്നോട് രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് ഞാനും ബ്ലാക്ക് ഷര്‍ട്ട് ഇട്ട് പോവുകയായിരുന്നു.

കോളേജിലെ ഒരു ആഘോഷം മാത്രമാണിത്. അതിലുപരിയായി അതിനകത്ത് വേറൊന്നുമില്ല. വിദ്യാര്‍ത്ഥികളുടെ അവരുടെ കോളേജ് ഡേ പ്രത്യേക തീമൊക്കെ വെച്ചിട്ട് ആഘോഷിക്കുമ്പോള്‍ അവരെ ഐഎസ് തീവ്രവാദികളാക്കുന്നത് തെറ്റ് തന്നെയാണ്.

ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞിട്ട് മാത്രം കൊടുക്കണം എന്നൊരഭ്യര്‍ത്ഥനയാണ് ജനം ടിവിയോടുള്ളത്. റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുക്കുന്നത് ശരിയല്ലല്ലോ. നിരപരാധികളെ, നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു കോളേജിനെയൊക്കെ കരിവാരി തേക്കുന്നത് ശരിയല്ല”.-സലീം കുമാര്‍ പറയുന്നു.

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് ജനം ടിവി കഴിഞ്ഞദിവസം വാര്‍ത്ത നല്‍കിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News