നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള കോട്ടയാകും വനിതാ മതില്‍; വീടുകള്‍ കയറിയുള്ള പ്രചാരണവുമായി ജാസി ഗിഫ്റ്റ്

തിരുവനന്തപുരം: വനിതാ മതിലിനായി വീടുകള്‍ കയറിയുള്ള പ്രചാരണവുമായി ഗായകന്‍ ജാസി ഗിഫ്റ്റ്.

തിരുവനന്തപുരത്തെ കുന്നുക്കുഴി വാര്‍ഡിലെ വീടുകളിലാണ് ജാസിയെത്തിയത്. വാര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജാസി ഗിഫ്റ്റ്. കൗണ്‍സിലര്‍ ഐപി ബിനുവിന്റെ നേതൃത്വത്തില്‍ നടന്ന പ്രചാരണത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമയും ഒപ്പമുണ്ടായി.

വനിതാ മതിലിന്റെ ആശയം അത് ജനങ്ങളിലെത്തിക്കുകയാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് ജാസി പറഞ്ഞു.

‘എനിക്കിത് ചരിത്രനിയോഗമാണ്. നവോത്ഥാനസംരക്ഷണത്തിനായി നടക്കുന്ന വനിതാ മതില്‍, വന്‍മതിലായി മാറുമെന്നതില്‍ സംശയമില്ല. നാടിനെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള കോട്ടയാകും വനിതാമതില്‍. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാകില്ല.

മാനവികതയുടെയും സമത്വത്തിന്റെയും മഹാസന്ദേശമാണിത്. പുതുവത്സരദിനത്തില്‍ പുതുപ്രതീക്ഷ നല്‍കുന്ന വനിതാമതിലിന് എല്ലാ പിന്തുണയും ഉണ്ടാകും’- ജാസി ഗിഫ്റ്റ് പറഞ്ഞു.

ജാസിക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമയുടെ പങ്കാളിത്തവും പ്രചാരണത്തിന്റെ ശക്തി കൂട്ടി. തങ്ങള്‍ക്ക് സമൂഹത്തില്‍ ലഭിച്ച അംഗീകാരം അത് തന്നെയാണ് മതിലിനൊപ്പം ചേരാനിടയാക്കിയതെന്ന് ശ്യാമ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here