കലബാര്‍: നൈജീരിയയിലെ കലബാറില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ജേതാവായതിന്റെ സന്തോഷം പങ്കിടുന്നതിനിടെ മിസ് ആഫ്രിക്കയുടെ മുടി ആളിക്കത്തി.
വിജയാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നു പ്രയോഗത്തില്‍ നിന്നുള്ള തീപ്പൊരി മുടിയില്‍ വീഴുകയും കോംഗോ സുന്ദരി ഡോര്‍കാസ് കസിന്‍ഡെയുടെ മുടിയ്ക്ക് തീ പിടിയ്ക്കുകയായിരുന്നു.
മുടിയില്‍ തീ പിടിച്ചയുടനെ അവതാരകന്‍ ഓടിയെത്തി മുഖത്തേക്കു തീ പടരാതെ കസിന്‍ഡെയെ രക്ഷിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഡോര്‍കാസ് കസിന്‍ഡെയെ ജേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംഭവമുണ്ടായത്.
Get real time update about this post categories directly on your device, subscribe now.