ഇത്തരം മദ്യങ്ങള്‍ കുടിക്കും മുമ്പ് മണത്ത് നോക്കുക; നെയില്‍ പോളിഷിന്റെ മണമെങ്കില്‍ മരണം അടുത്തെത്തിക്കഴിഞ്ഞു

ലണ്ടന്‍: പബ്ബുകളിലും ഗ്രോസറി ഷോപ്പുകളിലും ഓണ്‍ലൈന്‍ കച്ചവടക്കാര്‍ക്കിടയിലും നിന്ന് ലഭിക്കുന്ന വില കുറഞ്ഞ വോഡ്ക കുടിക്കും മുമ്പ് മണക്കുമ്പോള്‍ നെയില്‍ പോളിഷിന്റെ മണമെങ്കില്‍ കണ്ണടിച്ച് പോകുകയോ മരിച്ച് പോവുകയോ ചെയ്യും എന്നാണ് അദികൃതര്‍ പറയുന്നത്.

യുകെയിലാണ് വ്യാജമദ്യം വ്യപാകമായി വിറ്റഴിക്കപ്പെടുന്നത്. ഇത്തരം മദ്യങ്ങള്‍ കുടിക്കരുതെന്നും ഇവ മദ്യം വില്‍ക്കുന്നവര്‍ക്ക് പത്ത് വര്‍ഷം അകത്തും കിടക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇത്തരം വില്‍പനക്കാരില്‍ നിന്നും 5000 പൗണ്ട് വരെ പിഴയീടാക്കുകയും ചെയ്യും. വ്യാജമദ്യം അകത്തുചെന്നാല്‍ ഛര്‍ദി, സ്ഥിരമായ അന്ധത, കിഡ്‌നി അല്ലെങ്കില്‍ ലിവര്‍ പ്രവര്‍ത്തനം നിന്ന് പോകല്‍ , ചിലരില്‍ മരണം എന്നിവ സംഭവിക്കുമെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

വ്യാജ മദ്യം വില്‍ക്കുന്ന വില്‍പനക്കാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും അവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News